കെ എം എം എൽ ആരോഗ്യമേഖലയ്ക്ക് നൽകിയ ഓക്സിജൻ 1000 ടൺ കടന്നു

രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്ന സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകി കേരളം മാതൃകയാവുകയാണ്.

ഇപ്പോൾ കെ എം എം എൽ ആരോഗ്യമേഖലയ്ക്ക് നൽകിയ ഓക്സിജന്റെ കണക്കുകൾ ചർച്ചയാവുകയാണ്.മന്ത്രി ഇ പി ജയരാജൻ ഫെയ്സ്ബുക്കിലൂടെയാണ് കണക്ക് വ്യക്തമാക്കുന്നത്.

കെ എം എം എൽ ആരോഗ്യമേഖലയ്ക്ക് നൽകിയ ഓക്സിജൻ 1000 ടൺ കടന്നിരിക്കുകയാണ്. ഗോവ, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ പോലും ഓക്സിജൻ എത്തിക്കാൻ കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് കഴിഞ്ഞു.ഈ അവസരത്തിൽ കെ എം എം എല്ലിന്റേത് എടുത്തു പറയത്തക്ക നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല.

പിണറായി വിജയൻ സർക്കാരിന്റെ നൂറ് ദിന പദ്ധതികളിൽ ഒന്നായിരുന്നു വ്യവസായ വകുപ്പിനു കീഴിലുള്ള ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ ഓക്സിജൻ പ്ലാന്റ്. ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണത്തിനാവശ്യമായ ഓക്സിജൻ നിർമ്മിക്കുകയും ശേഷിക്കുന്ന ഓക്സിജൻ ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ അനുഗ്രഹമായിരിക്കുകയാണ് വ്യവസായ വകുപ്പിന്റെ ഈ പ്ലാന്റ്. കൊവിഡ്‌ പ്രതിരോധത്തിൽ ആരോഗ്യമേഖലയ്‌ക്ക്‌ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്‌ സജീവമായ പിന്തുണയാണ്‌ നൽകുന്നത്‌. കൊവിഡ്‌ ചികിത്സയിൽ ഓക്‌സിജൻ നിർണ്ണായക പങ്കുവഹിക്കുന്നതിനാൽ കെഎംഎംഎല്ലിന്റെ പ്രവർത്തനം വലിയ ആശ്വാസമാണ്‌.

സർക്കാരിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി 70 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് 2020 ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്‌തത്‌. 50 കോടി രൂപയാണ്‌ ചെലവ്‌. പ്രതിദിനം 63 ടണ്‍ വാതക ഓക്സിജൻ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വേണം. ഇതിനു പുറമെയാണ്‌ ആരോഗ്യമേഖലയ്‌ക്കായി ദ്രവീകൃത ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News