
എറണാകുളം ജില്ലയില്‍ പ്രതിദിനം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുവേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കും. ഐസിയു, ഓക്‌സിജന്‍ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറല്‍ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. നിലവില്‍ മെഡിക്കല്‍കോളേജില്‍ എഴുപതോളം കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ കൊവിഡ് കേസുകളുടെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ എന്‍ ഗോ ബ്രഗഡെ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമായി ഉയര്‍ത്തുന്നത്.
ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ആരിഫ് റഷീദ്, എന്‍എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ മാത്യു നമ്പോലില്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഗീത നായര്‍, ആര്‍എംഒ ഡോ ഗണേഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here