
മഹാരാഷ്ട്രയിൽ ഹാൻഡ് സാനിറ്റൈസർ കഴിച്ച് 7 പേർ മരിച്ചു. യവത്മാൽ ജില്ലയിലെ വാണിയിലാണ് സംഭവം. നിലവിലെ നിരോധനാജ്ഞ കാരണം മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. എവിടെയും മദ്യം ലഭിക്കാതെ വന്നപ്പോഴാണ് തൊഴിലാളികളായ 7 പേർ ലഹരി കിട്ടുമെന്ന ധാരണയിൽ ഹാൻഡ് സാനിറ്റൈസർ കഴിക്കാൻ തീരുമാനിച്ചതും ദാരുണമായി മരണപ്പെടുന്നതും.
പ്രാഥമിക അന്വേഷണമനുസരിച്ച് തൊഴിലാളികളായ ഇവർ കഴിച്ച സാനിറ്റൈസറിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്നാണ് പൊലീസ് അറിയിച്ചത്.
വാണി പൊലീസ് ആകസ്മികമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു, മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പോളിയോ വാക്സിന് പകരം സാനിറ്റൈസർ നൽകിയതിന്റെ പേരിൽ 12 കുട്ടികൾ മരണടഞ്ഞിരുന്നു. ഒരു വയസ്സ് മുതൽ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളായിരുന്നു യവത്മാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ കൈപ്പിഴയിൽ ജീവൻ വെടിഞ്ഞത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here