തി.മി. രം ഏപ്രിൽ 29 -ന് നീസ്ട്രീമിൽ റിലീസാകുന്നു

കെ കെ സുധാകരൻ, വിശാഖ് നായർ ,രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ , കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു.

നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി.മി.രം പ്രദർശനത്തിനെത്തുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്.

സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെയാണ്. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ച്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേർസാക്ഷ്യമാകുന്നു. ഇരുൾ മൂടിയ പുറം കാഴ്ച്ചകളെക്കാൾ നമ്മൾ ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആൺമനസ്സുകളിൽ അവശേഷിക്കുന്ന പുരുഷ മേൽക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ട് തന്നെയാണ് ” കണ്ണാണ് പെണ്ണ് ” എന്ന ടാഗ്‌ലൈൻ ഉപയോഗിച്ചിരിക്കുന്നതും. ചിത്രം ഏപ്രിൽ 29 – ന് ഉച്ചയ്ക്ക് 2.30 മണിക്ക് നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമിലൂടെ റിലീസാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here