റോയലായി രാജസ്ഥാന്‍ റോയല്‍സ്; ബാറ്റിംഗ് തകര്‍ച്ചയില്‍ വീണ് കൊല്‍ക്കത്ത

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ബാറ്റിങ് തകര്‍ച്ച.

42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ സഞ്ജു സാംസണും 24 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡേവിഡ് മില്ലറും നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസും ചേര്‍ന്നാണ് രാജസ്ഥാന് ജയം ഒരുക്കിയത്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് കൊല്‍ക്കത്തയെ ചുരുങ്ങിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. ക്രിസ് മോറിസാണ് കളിയിലെ താരം.

ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത് രാഹുല്‍ ത്രിപാടിക്ക് മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങാനായത്. ഓപ്പണിങ് ഇറങ്ങിയ നിതീഷ് റാണ 25 പന്തില്‍ 22 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്‍ 11 റണ്‍സും നേടി പിന്നാലെയെത്തിയ രാഹുല്‍ ത്രിപാടിയാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കൊല്‍ക്കത്തയെ രക്ഷിച്ചത്. ത്രിപാടി 36 റണ്‍സ് നേടി. പിന്നാലെയെത്തിയ സുനില്‍ നരെയ്ന്‍ കാര്യമായി ഒന്നും ചെയ്യാതെ ആറു റണ്‍സുമായി മടങ്ങി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വിക്കറ്റ് നിര്‍ഭാഗ്യം മൂലമായിരുന്നു. രാഹുല്‍ ത്രിപാടിയടിച്ച പന്തില്‍ റണ്ണിനായി ഓടുന്നതിനിടയില്‍ പന്ത് മോര്‍ഗന്റെ തന്റെ ബാറ്റില്‍ തട്ടി ഫീല്‍ഡറുടെ കൈയില്‍ കിട്ടി. അതോടെ ക്രീസിന് പുറത്തുണ്ടായിരുന്ന മോര്‍ഗന്‍ റണ്ണൗട്ടാക്കി.

മോര്‍ഗന്‍ ഗോള്‍ഡന്‍ ഡക്കെന്ന നാണക്കേടുമായി കളം വിട്ടു. അവസാന ഓവറില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ റസ്സലിനെ അവസാന ഓവര്‍ വരെ രാജസ്ഥാന്‍ ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. എഴു ബോളില്‍ ഒമ്പത് റണ്‍സുമായി റസല്‍ മടങ്ങി. ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച ദിനേശ് കാര്‍ത്തിക്കിന്റെ സ്‌കോറിങ് വേഗം വളരെ കുറവായിരുന്നു. 24 ബോള്‍ കളിച്ച ദിനേശ് കാര്‍ത്തിക്കിന് 25 റണ്‍സ് മാത്രമാണ് നേടാനായത്. കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം നടത്തിയ പാറ്റ് കമ്മിന്‍സും നിരാശപ്പെടുത്തിയതോടെ കൊല്‍ക്കത്ത ചെറിയ സ്‌കോറിലൊതുങ്ങി. 10 റണ്‍സ് മാത്രമാണ് കമ്മിന്‍സിന് നേടാനായത്. അവസാന ബോളില്‍ ശിവം മാവിയുടെ വിക്കറ്റും ക്രിസ് മോറിസ് പിഴുതു. രാജസ്ഥാന് വേണ്ടി ക്രിസ് മോറിസിനെ കൂടാതെ ഉനദ്കട്ട്, ചേതന്‍ സക്കറിയ, മുസ്തിഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News