ഇ എസ് ഐ ആശുപത്രികള്‍ കൊവിഡ് കേന്ദ്രങ്ങളാക്കും

എല്ലാ ഇ എസ് ഐ ആശുപത്രികളും ഇനി കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കും. കൊവിഡിന്റെ അടിയന്തര സാഹചര്യം പരിഗണിച്ചാണിത്. ഇ എസ് ഐ ഗുണഭോക്താക്കള്‍ക്കും ജനങ്ങള്‍ക്കും ചികിത്സാസൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. 12,000-ത്തോളം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി ക്രമീകരിക്കും.

360 ഐ സി യുവും 260 വെന്റിലേറ്ററും ഇ എസ് ഐ ആശുപത്രികളിലുണ്ട്. ഓക്‌സിജന്‍ ലഭ്യതയുള്ള 3,125 കിടക്കയും ഒരുക്കും. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ആവശ്യത്തിനായി രണ്ട് ഇ എസ് ഐ മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മ തെറാപ്പി സൗകര്യവും ഏര്‍പ്പെടുത്തി.

ഇ എസ് ഐ ആശുപത്രികള്‍ കൊവിഡ് കേന്ദ്രങ്ങളാകുന്നതോടെ അവിടെ ലഭിച്ചിരുന്ന മറ്റു ചികിത്സാ സൗകര്യങ്ങള്‍ പരിമിതപ്പെടും. ഇതിനു പരിഹാരമായി അതതിടത്തെ സ്വകാര്യ ആശുപത്രികളില്‍ ആനുകൂല്യങ്ങളോടെ അത്തരം ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സംസ്ഥാന ആരോഗ്യവകുപ്പുകളുമായി സഹകരിച്ചാണ് നടപടി സ്വീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here