കൂടുതല്‍ രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തുന്നു

ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍. ഇറാനാണ് പുതുതായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇയിലേക്കും ഒമാനിലേക്കുമുള്ള വിലക്ക് ഇന്നലെ രാത്രിയോടെ പ്രാബല്യത്തില്‍വന്നു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ്, ബ്രസീലിന്‍ വകഭേദങ്ങളെക്കാളും അപകടകാരിയാണ് ഇന്ത്യയിലെ കൊറോണ വൈറസെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനില്‍നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കുണ്ട്. ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും കഴിഞ്ഞ ദിവസത്തോടെ നിര്‍ത്തിവച്ചിരുന്നു. രാത്രി 11.59ഓടെയാണ് മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിയത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഒമാനും അറിയിച്ചിട്ടുണ്ട്. ഒമാന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഇവിടെ വിലക്കുണ്ട്. കഴിഞ്ഞ ദിവസം കുവൈത്തും ഇന്ത്യയ്ക്ക് സമ്പൂര്‍ണ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നേരത്തെ തന്നെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് വിലക്കുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് വന്ദേഭാരത് സര്‍വീസ് വഴി കുവൈത്തിലെത്തിക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍, പ്രത്യേക വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യന്‍ യാത്രികര്‍ക്കുള്ള വിലക്ക് സമ്പൂര്‍ണമായത്. വിലക്കിനു തൊട്ടുമുമ്പുള്ള മണിക്കൂറില്‍ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. യാത്രാവിലക്ക് യാഥാര്‍ഥ്യമായതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ നാട്ടിലും കുടുങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News