മെയ് ഒന്ന് മുതലുള്ള വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

മേയ് ഒന്നുമുതലുള്ള മൂന്നാംഘട്ട വാക്സിനേഷന്‍ ദൗത്യസ്വഭാവത്തിലുള്ളതാക്കി മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ സ്വകാര്യ ആശുപത്രികളെയും വ്യാവസായിക മേഖലയെയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശം. വിവിധ ആശുപത്രികളില്‍ ഒഴിവുള്ള കട്ടിലുകളുടെ കണക്ക് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാക്കാനും കിടക്കകള്‍ അനുവദിക്കാന്‍ കേന്ദ്രീകൃത കോള്‍ സെന്ററുകള്‍ തുടങ്ങാനും കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, കൊവിഡ് 19 ഡേറ്റ മാനേജ്മെന്റ് ചെയര്‍പേഴ്സണ്‍ ഡോ. ആര്‍ എസ് ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷമാണ് തീരുമാനം. അവശ്യഘട്ടങ്ങളില്‍ സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കാന്‍ മാര്‍ഗനിര്‍ദേശവും പുറത്തിറക്കണം. പുതിയ വാക്സിന്‍ നയം ഫലപ്രദമായി നടപ്പാക്കുന്നതിന് 19 ഇന നിര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.

* വ്യവസായകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ആശുപത്രികള്‍, വ്യവസായ അസോസിയേഷന്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി കൂടുതല്‍ മേയ് ഒന്നുമുതലുള്ള മൂന്നാംഘട്ട വാക്സിനേഷന്‍ ദൗത്യസ്വഭാവത്തിലുള്ളതാക്കിമാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങണം.

* കൊവിഡ് വാക്സിന്‍ സംഭരിക്കുന്ന ആശുപത്രികളുടെ സംഭരണവും വിലയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കണം.

* വാക്സിനേഷന്‍ സമയം ഓരോരുത്തര്‍ക്കും ക്രമീകരിക്കണം.

* നേരിട്ടുള്ള വാക്സിന്‍ സംഭരണത്തിന് മുന്‍ഗണന നല്‍കണം.

* വാക്സിനേഷന്‍ നല്‍കുന്നവര്‍ക്ക് പരിശീലനം നല്‍കണം.

* കാര്യക്ഷമമായ കൊവിഡ് പരിപാലനത്തിന് ക്രമസമാധാനച്ചുമതലയുള്ളവരുമായി പ്രവര്‍ത്തനം ഏകീകരിക്കണം.

* ഡി ആര്‍ ഡി ഒ, സി എസ് ഐ ആര്‍ തുടങ്ങി പൊതു-സ്വകാര്യ മേഖലകളിലുള്ള ഏജന്‍സികളുടെ സഹകരണത്തോടെ കൂടുതല്‍ കോവിഡ് ആശുപത്രികള്‍ തുടങ്ങണം.

* ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തണം.

* ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ കോവിഡ് പ്രതിരോധ രംഗത്തുള്ള എല്ലാവര്‍ക്കും പരിശീലനം ഉറപ്പുവരുത്തണം.

* ജില്ലകള്‍ക്ക് ആവശ്യമായ റഫറല്‍ സൗകര്യങ്ങളും ആംബുലന്‍സുകളും ഉറപ്പാക്കണം.

* ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായവര്‍ക്ക് ക്വാറന്റീന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം.

* ടെലി മെഡിസിന്‍ സൗകര്യം, ഓക്സിജന്‍, വെന്റിലേറ്റര്‍, ഐ സി യുകളില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ എന്നിവയുടെ ലഭ്യത, വലിയ ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങിയവ സജ്ജമാക്കണം.

* ആശാ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള മുന്‍നിര കൊവിഡ് പ്രവര്‍ത്തകര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News