പശ്ചിമ ബംഗാളില്‍ ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിനിടെ പശ്ചിമ ബംഗാളില്‍ ഏഴാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായ മൂര്‍ഷിദാബാദ് മേഖല അടക്കമാണ് ഏഴാം ഘട്ടത്തില്‍ ബൂത്തിലെത്തുന്നത്.

മുപ്പത്തിയാറ് മണ്ഡലങ്ങളില്‍ ആണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. മുന്‍ ഘട്ടങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ്. നാളെ വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ എട്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ട 35 മണ്ഡലങ്ങളില്‍ മാത്രമായ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചുരുങ്ങും.

നോര്‍ത്ത് സൗത്ത് ബംഗാളിലായി വ്യാപിച്ച് കിടക്കുന്ന 43 മണ്ഡലങ്ങളിലായാണ് ആറാം ഘട്ട വോട്ടെടുപ്പ് നടന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിനു വഴങ്ങിയില്ല. കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാകും ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News