രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്നരലക്ഷം കടന്നു

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മൂന്നരലക്ഷം പിന്നിട്ടു. തുടര്‍ച്ചയായ നാലാം ദിവസവും മരണസംഖ്യ രണ്ടായിരത്തി അഞ്ഞൂറിന് മുകളിലാണ്. ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ക്കോടി പിന്നിട്ടതോടെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഓക്‌സിജന്‍ തീരാറായി എന്ന പരാതിയുമായി നിരവധി ആശുപത്രികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ദില്ലിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ 2 ദിവസമായി അമ്പതിലേറെ പേര്‍ മരിച്ചുവെന്നാണ് ആശുപത്രികള്‍ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നത്. രാജ്യത്തെ കൊവിഡ് രോഗികളുടെ കണക്കു കൃത്യമല്ലെന്നും ആക്ഷേപമുയരുന്നുണ്ട്.

രാജ്യതലസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്റെ ബ്രിട്ടണ്‍ വകഭേദമാണെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണ്ടെത്തല്‍. അടുത്ത ഘട്ടത്തില്‍ രോഗവ്യാപനം കൂടുതല്‍ തീവ്രമാക്കുമെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പതിനായിരത്തില്‍ നാല് പേര്‍ക്ക് എന്ന വിധമാണ് വാക്‌സീനെടുത്തവരിലെ ഇപ്പോഴത്തെ രോഗബാധ. ഇതില്‍ ഏറിയ പങ്കും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യപ്രവര്‍ത്തകരാണെന്ന് ആശങ്കയിടക്കുന്നുവെന്നും ഐസിഎംആര്‍ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News