മോഡി സർക്കാരിനെ കടന്നാക്രമിച്ച് നിർമല സീതാരാമന്റെ ഭർത്താവ്

രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ തുടരുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്. യൂട്യൂബിലെ ബ്ലോഗായ ‘മിഡ് വീക്ക് മാസ്റ്റേഴ്‌സിലാണ്’ അഭിപ്രായ പ്രകടനം.

രാജ്യത്തു മഹാമാരി പടരുമ്പോള്‍ കേന്ദ്രം ചലനമറ്റ നിലയിലാണെന്ന് അദ്ദേഹം ആരോപിച്ചു. അടച്ചിടല്‍ ഒരു പരിഹാരമല്ലെന്നും ഡോ. പരകാല പ്രഭാകര്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് കേസുകളുടെയും മരങ്ങളുടെയും കണക്കുകള്‍ ശരിയല്ലെന്നും പരകാല പ്രഭാകര്‍. രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതില്‍ അമര്‍ഷം രേഖപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here