ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകം; വിധി ജൂണ്‍ 16ന്

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ ശിക്ഷാ വിധി ജൂണ്‍ പതിനാറിന്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഡെറിക് ഷോവ് ആണ് പ്രതി. ഡെറിക് കുറ്റക്കാരനാണെന്ന് ഹെന്‍പിന്‍ കൗണ്ടി ഡിസ്ട്രിക്ട് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് (46) 2020 മെയ് 25നാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്.

ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News