വാക്സിന്‍ ചലഞ്ചിന് പിന്തുണ നല്‍കി ജോണ്‍ ബ്രിട്ടാസ്

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തിലുയര്‍ന്ന വാക്സിന്‍ ചലഞ്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൈരളി ടിവി എംഡിയും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ടാണ് ജനങ്ങള്‍ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തത്. കേരളത്തിന്റെ ജനകീയ പ്രതിരോധമായി ചലഞ്ച് മാറിയെന്ന് വേണമെങ്കില്‍ പറയാം. സര്‍ക്കാരിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here