സുപ്രീം കോടതി ജഡ്ജി മോഹന്‍ എം ശാന്താന ഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയുമായ മോഹന്‍ എം. ശാന്താനഗൗഡറുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ജുഡീഷ്യറിയുടെ നിഷ്പക്ഷതയും നിര്‍ഭയത്വവും ഉയര്‍ത്തി പിടിച്ച ഒട്ടേറെ വീഥികളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതിനിര്‍വഹണ രംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കിയ ന്യായാധിപനായിരുന്നു അദ്ദേഹം. അഭിഭാഷകരുമായും സഹ ജഡ്ജിമാരുമായും നല്ല ബന്ധം പുലര്‍ത്തി കോടതികളില്‍ അദ്ദേഹം നേതൃപരമായ പങ്കുഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News