മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു; പി ടി മാത്യുവിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ആലോചന

വ്യാജ പ്രൊഫൈല്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് പി ടി മാത്യുവിനെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ആലോചന. യു ഡി എഫ് ജില്ലാ ചെയര്‍മാന് എതിരായ കേസ് മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്നാണ് ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ അഭിപ്രായം.

കെ പി സി സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയിലാണ് പി ടി മാത്യുവിനെതിരെ പോലീസ് കേസെടുത്തത്.
കണ്ണൂര്‍ ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാക്കളായ സോണി സെബാസ്റ്റ്യനും പിടി മാത്യുവും തമ്മിലുള്ള പ്രശ്‌നം നിലവില്‍ കെ പി സി സി യുടെ പരിഗണനയിലാണ്.പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സോണി സെബാസ്റ്റ്യന്‍.

പി ടി മാത്യുവിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്നണി നേതാക്കള്‍ ഡി സി സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കെ പി സി സിയാണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പാച്ചേനി ചെയ്തത്. സോണി സെബാസ്റ്റ്യന്‍ പരാതിയില്‍ ഉറച്ച് നിന്നാല്‍ പി ടി മാത്യുവിന്റെ ചെയര്‍മാന്‍ സ്ഥാനം തെറിച്ചേക്കും. അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിക്കല്‍, സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പി ടി മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്. ജോണ്‍ ജോസഫ് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് സോണി സെബാസ്റ്റ്യന്റെ അഴിമതി കേസുകള്‍ കുത്തിപ്പൊക്കി പി ടി മാത്യു പ്രചാരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News