ദില്ലിയിൽ ലോക്ക്ഡൗൺ ഒരാഴ്ച്ച കൂടി നീട്ടി

ദില്ലിയിൽ ലോക്ക്ഡൗൺ ഒരാഴ്ച്ച കൂടി നീട്ടി. കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം .

അതേസമയം ,ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആറു ദിവസത്തേക്കായിരുന്നു കഴിഞ്ഞ ആഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതുപ്രാകരം നാളെ ലോക്ക്ഡൗൺ അവസാനിക്കേണ്ടതാണ്. എന്നാൽ രോഗികളുടെ എണ്ണവും മരണങ്ങളും കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് .

കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 24,000ത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും, 1500ലേറെ മരണങ്ങളും ദില്ലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ പല ആശുപത്രികളിലും ഇപ്പോഴും ഓക്സിജൻ ലഭ്യമല്ല. മുതിർന്ന ഡോക്ടർമാർ അടക്കം ഓക്സിജൻ എങ്ങനെയെങ്കിലും എത്തിച്ചുതരണമെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News