നെയ്യാറ്റിൻകരയിൽ നിന്നും അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തു

അഞ്ച് ദിവസം പഴക്കമുള്ള പോലീസുക്കാരന്റെ മൃതദേഹം കണ്ടെടുത്തു. നെയ്യാറ്റിൻകര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50) വിൻറെ മൃതദേഹമാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലിസാണ് ഷിബു.

.6 ദിവസം മുമ്പാണ് ഷിബു ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്.തുടർന്ന് 6 ദിവസമായി ഷിബുവിനെ വീടിന് പുറത്ത് കാണാതിരിക്കുകയും ഇന്നലെ മുതൽ പരിസരത്ത് അഴുകിയ ഗന്ധം പരന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി പൊലിസിൽ അറിയിച്ചത്.പൊലിസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടത്.

ഷിബു ഭാര്യയുമായി അകന്ന് കഴിയാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു. 15 വയസായ മകളും അമ്മയോടൊപ്പം പോയതോടെ ഷിബു വീട്ടിൽ ഒറ്റയ്ക്കാണ്.ഹൃദയ സംബന്ധമായ അസുഖo ഉള്ളതിനാൽ തിരുവനനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇദ്ദേഹം .

റൂറൽ എസ് പി ,നെയ്യാറ്റിൻക്കര ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം ഹൃദയ സംബന്ധമാണെന്ന് പൊലിസിന്റെ പ്രാഥമിക നിഗമനം.മൃതദേഹം ഫോറൻസിക് എത്തി പരിശോധന നടത്തി.ഇൻക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like