തീപിടിത്തം: ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിലുണ്ടായ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 23 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു.

ഗുരുതര കൊവിഡ് രോഗികള്‍ക്കായി നീക്കിവച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ മുപ്പതോളം പേര്‍ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു. അഗ്‌നിശമന സേനാവിഭാഗം മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തീയണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here