പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനം, പാർലമെന്റ് മാർച്ച് മാറ്റിവെച്ച് കർഷകർ

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കാർഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിനു മുന്നിൽ കര്‍ഷകര്‍ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവച്ചു. ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം അറിയിച്ചു.

കൊവിഡ് പോരാളികളെ കര്‍ഷകര്‍ കഴിയുന്നത്ര സഹായിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.തലസ്ഥാനത്തേക്കുള്ള അവശ്യസേവനങ്ങള്‍ക്കായി ദില്ലി അതിര്‍ത്തിയിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തുറക്കുമെന്നും കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നും പുതിയ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here