എറണാകുളത്ത് പ്രതിരോധ നടപടി ശക്തമാക്കി, ചെറിയ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കും

എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ കൂടുതല്‍ പ്രതിരോധ നടപടി ഏർപ്പെടുത്താൻ ഒരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിലെ ചെറിയ ആശുപത്രികളെല്ലാം കൊവിഡ് ആശുപത്രിയാക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മാത്രം 300 കിടക്കകള്‍ ഒരുക്കും. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ഒപി തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.

വാരാന്ത്യ നിയന്ത്രണങ്ങളുടെ രണ്ടാം ദിനമായ ഇന്ന് എറണാകുളത്ത് കൊച്ചി മെട്രോയും ചുരുക്കം കെഎസ്ആ‌ർടിസി ബസുകളുമാണ് സർവ്വീസ് നടത്തിയത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തീവ്രവ്യാപനം കണക്കിലെടുത്ത് നാളെയും ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ തുടർന്നേക്കും.

അതേസമയം,പളളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ച് ക്രൈസ്തവ സഭകള്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിവാഹങ്ങള്‍ നീട്ടിവയ്ക്കണമെന്നും കുര്‍ബാനകളില്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്താല്‍ മതിയെന്നും യാക്കോബായ സഭാ അറിയിച്ചു. പളളികളില്‍ ജനപങ്കാളിത്തം കുറയ്ക്കാന്‍ കെസിബിസിയും നിര്‍ദേശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News