കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം, ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.73 തടവുകാർക്കും 10 ജീവനക്കാർക്കുമാണ് പോസിറ്റീവായത്.

ഇന്നലെ 71 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.അതേസമയം, കൂ​ടു​ത​ൽ ത​ട​വു​കാ​രി​ൽ രോ​ഗം ക​ണ്ടെ​ത്തി​യ​തി​നാ​ൽ ജ​യി​ലി​നു​ള്ളി​ൽ​ത​ന്നെ പ്ര​ത്യേ​ക ചി​കി​ത്സ ബ്ലോ​ക്കൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ജോ​യ​ൻ​റ്​ സൂ​പ്ര​ണ്ട്​ മാ​ധ്യ​മങ്ങളോ​ട്​ പ​റ​ഞ്ഞു. ഇ​ത്ര​യും ത​ട​വു​കാ​രെ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യെ​ന്ന​ത്​ പ്രാ​യോ​ഗി​ക കാ​ര്യ​മ​ല്ല. കേ​ന്ദ്ര​ത്തി​ലു​ള്ള മ​റ്റു​രോ​ഗി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ​ത്. അ​തി​നാലാണ് ​ ജ​യി​ലി​നു​ള്ളി​ൽ​ത​ന്നെ ചി​കി​ത്സാ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ ഇ​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ പ്ര​ത്യേ​ക ബ്ലോ​ക്കു​ക​ളി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തോ​ടെ ജ​യി​ലി​നു​ള്ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ അ​ധി​കൃ​ത​ർ. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തും. ത​ട​വു​പു​ള്ളി​ക​ൾ​ക്ക്​ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ ജ​യി​ലി​നു​ള്ളി​ലെ ജോ​ലി​ക​ൾ ന​ൽ​കി​ല്ലെന്നും അധികൃതർ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News