വാക്സിൻ ഡ്രൈവിൽ അനിശ്ചിതത്വം;സംസ്ഥാനങ്ങൾക്ക് മെയ് 15 മുൻപ് വാക്സിൻ ലഭിക്കില്ല

മെയ് 1ന് ആരംഭിക്കേണ്ട വാക്സിൻ ഡ്രൈവിൽ അനിശ്ചിതത്വം.സംസ്ഥാനങ്ങൾക്ക് വാക്സിൻ മെയ് 15 മുന്നേ ലഭിക്കില്ല.

15ന് മുൻപ് രാജസ്ഥാന് വാക്സിൻ ലഭിക്കില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.വാക്സിൻ ഡ്രൈവ് അനിശ്ചിതത്വത്തിലെന്ന് ഛത്തീസ്ഗഡ് സർക്കാരും വ്യക്തമാക്കി.

അതേസമയം, മെയ് 1മുതൽ ആരംഭിക്കേണ്ട വാക്സിൻ ഡ്രൈവ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കത്തയച്ചു.വാക്സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നടപടികൾ സംസ്ഥാനങ്ങൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു .

കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ കൂടാതെ പൊതുവിപണിയിൽ നിന്നും വാക്സിൻ ഉറപ്പാക്കണം.സ്വകാര്യ ആശുപത്രികൾ ഏത് വാക്സിൻ ആണ് നൽകുന്നത്, വാക്സിൻ കുത്തിവെപ്പിന് ഈടാക്കുന്ന നിരക്ക് എന്നിവ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം.ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം മാത്രം വാക്സിൻ കുത്തിവെപ്പ് നൽകാൻ പാടുള്ളു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News