മഹാരാഷ്​ട്രയില്‍ കൊവിഡ്​ വാക്​സിനേഷന്‍ സൗജന്യമായി നൽകുമെന്ന്​ മന്ത്രി നവാബ്​ മാലിക്

മഹാരാഷ്​ട്രയില്‍ എല്ലാവര്‍ക്കും കൊവിഡ്​ വാക്​സിനേഷന്‍ സൗജന്യമായി നൽകുമെന്ന്​ മന്ത്രി നവാബ്​ മാലിക്​. രാജ്യത്ത്​ കൊവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളില്‍ ഒന്നായ മഹാരാഷ്​ട്രയില്‍ പ്രതിദിനം 60000ത്തില്‍ കൂടുതല്‍ പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിക്കുന്നത്​.

കാബിനറ്റില്‍ തീരുമാനം ചര്‍ച്ച ചെയ്​തതാണെന്നും വാക്​സിനേഷനായുള്ള ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നും നവാബ്​ മാലിക്​ പറഞ്ഞു. മഹരാഷ്​ട്രക്ക്​ പുറമേ മധ്യപ്രദേശ്​, ജമ്മു കശ്​മീര്‍, ഗോവ, കേരളം, ഛത്തിസ്ഗഢ്​, ബീഹാര്‍, ഝാര്‍ഖണ്ഡ്​, അസം, സിക്കിം, പശ്ചിമ ബംഗാള്‍, തമിഴ്​ നാട്​, ആന്ധ്രപ്രദേശ്​, തെലങ്കാന, ഹരിയാന എന്നീ സംസ്​ഥാനങ്ങളും പ്രായപൂര്‍ത്തിയായവര്‍ക്ക്​ വാക്​സിനേഷന്‍ സൗജന്യമായിരിക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News