സിദ്ദീഖ് കാപ്പന് മികച്ച ചികിത്സ നല്‍കണം; സമരത്തിന് തുടക്കം കുറിക്കാനൊരുങ്ങി കേരള പത്രപ്രവർത്തക യൂണിയൻ

 ഉത്തർപ്രദേശ് പൊലീസിെൻറ തടങ്കലിൽ രോഗബാധിതനായി ആശുപത്രിയിൽ നരകയാതന അനുഭവിക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻറ ജീവൻ രക്ഷിക്കണമെന്നും ഉയർന്ന ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുന്നു.
ഇതിന്റെ തുടക്കമെന്ന നിലയിൽ കാപ്പനോട്  യു.പി സർക്കാർ കാണിക്കുന്ന അനിതിക്കെതിരെ എല്ലാ പ്രസ് ക്ലബുകളിലും തിങ്കളാഴ്ച  കരിദിനം ആചരിക്കും.
കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച്  കഴിയാവുന്ന അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് കെയുഡബ്ല്യൂജെ ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും, പ്രസിഡൻ്റ് കെ.പി. റെജിയും അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News