
മൂന്നോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത പ്രൗഢിയില്‍ അവസാന ഓവര്‍ എറിയാനെത്തിയ ഹര്‍ഷല്‍ പേട്ടല്‍ ഓവര്‍ അവസാനിപ്പിച്ചപ്പോഴേക്കും വഴങ്ങിയ റണ്‍സില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടു. അവസാന ഓവറില്‍ 37 റണ്‍സ് അടിച്ചുകൂട്ടിയ രവീന്ദ്ര ജദേജ തണുത്തെന്നു കരുതിയ ചെന്നൈ ഇന്നിങ്സിനെ 191റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു.
28 പന്തില്‍ നിന്നും 62 റണ്‍സെടുത്ത ജദേജയുടെ ഉഗ്രന്‍ പ്രകടനത്തില്‍ ബാംഗ്ലൂര്‍ ഒരുവേള സ്തബ്ധരായി. മത്സരത്തില്‍ നന്നായി പന്തെറിഞിരുന്ന ഹര്‍ഷല്‍ പേട്ടല്‍ അവസാന ഓവറില്‍ തല്ല് ചോദിച്ചുവാങ്ങുകയായിരുന്നു. അഞ്ച് സിക്സറും ഒരു ബൗണ്ടറിയും അടക്കമായിരുന്നു ജദേജയുടെ സംഹാരതാണ്ഡവം. ഫുള്‍ടോസുകളും നോബോളുമെറിഞ്ഞ ഹര്‍ഷല്‍ പേട്ടല്‍ ചെന്നൈ ആഗ്രഹിച്ച ഓവര്‍ പൂര്‍ത്തീകരിച്ചാണ് മടങ്ങിയത്.6, 6, 6+Nb, 6, 2, 6, 4 എന്നിങ്ങനെയായിരുന്ന അവസാന ഓവറിലെ റണ്ണൊഴുക്ക്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെെന്നെ ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ 74 റണ്‍സിലെത്തിയ ചെന്നൈ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പതിയെ ബാംഗ്ലൂര്‍ മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇവിടെനിന്നായിരുന്നു ജദേജ ആളിക്കത്തിയത്. ചെന്നൈയുടെ ഫോമിലുള്ള ഓപ്പണര്‍മാരായ റൃഥുരാജ് ഗെയ്ക്വാദ് 33ഉം ഫാഫ് ഡുെപ്ലസിസ് 50ഉം റണ്‍സെടുത്തു. സുരേഷ് റെയ്ന (24), അമ്ബാട്ടി റായുഡു (14), എം.എസ് ധോണി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here