വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ

വാക്സിൻ പൊതുവിപണിയിൽ നിന്ന് വാങ്ങണമെന്ന നിർദേശം സംസ്ഥാനങ്ങൾക്ക് നൽകി കേന്ദ്രസർക്കാർ. മെയ് 1ന് ആരംഭിക്കുന്ന  മൂന്നാംഘട്ട വാക്സിൻ ഡ്രൈവിന്റെ മുന്നോടിയായി സംസ്ഥാങ്ങൾക്ക്  കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തിലാണ് പൊതുവിപണിയിൽ നിന്നും വാക്സിൻ വാങ്ങാൻ നിർദേശിക്കുന്നത്.

അതേ സമയം മെയ് 1ന് ആരംഭിക്കേണ്ട മൂന്നാം വാക്സിൻ ഡ്രൈവ് അനിശ്ചിതത്വത്തിൽ. മെയ് 15ന് മുന്നേ വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്സിൻ ആവശ്യപ്പെട്ട രാജസ്ഥാൻ സർക്കാരിനോട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇക്കാര്യം വ്യക്തമാക്കിയത്.

18 വയസിന് മുകളിൽ ഉള്ള എല്ലാർക്കും മെയ് 1 മുതൽ വാക്സിൻ നൽകാനാണ് നിർദേശം. എന്നാൽ ഇപ്പോൾ തന്നെ വാക്സിൻ ക്ഷാമം നേരിടുമ്പോൾ 1മുതൽ എങ്ങനെ വാക്സിൻ ഡ്രൈവ് ആരംഭിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനങ്ങൾ.

മെയ് 15ന് മുന്നേ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭിക്കില്ലെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. വാക്സിൻ അവശ്യപ്പെട്ടപ്പോൾ രാജസ്ഥാൻ സർക്കാറിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച മറുപടി 15ന് മുന്നേ വാക്സിൻ നൽകാൻ കഴിയില്ലെന്നാണ്.

കേന്ദ്രസർക്കാർ നൽകിയ ഓർഡർ ഉണ്ടെന്നും അത് നൽകിയ ശേഷമേ വാക്സിൻ നൽകാൻ കഴിയൂ എന്നുമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറുപടിയെന്നും  രാജസ്ഥാൻ ആരോഗ്യമന്ത്രിയാണ്  വ്യക്തമാക്കിയത്.

വാക്സിൻ ഡ്രൈവ് അനിശ്ചിതത്വത്തിലെന്ന് ഛത്തീസ്ഗഡ് സർക്കാരും അറിയിച്ചു. അതിനിടയിൽ മെയ് 1മുതൽ ആരംഭിക്കേണ്ട വാക്സിൻ ഡ്രൈവ് സംബന്ധിച്ചു എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി  രാജേഷ് ഭൂഷൻ കത്തയച്ചു.

വാക്സിൻ സെന്ററുകളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കത്തിൽ നിർദേശമുണ്ട്. ഇതിന് പുറമെ കേന്ദ്രസർക്കാർ നൽകുന്ന വാക്സിന് പുറമെ പൊതുവിപണിയിൽ നിന്ന് വാക്സിൻ ഉറപ്പാക്കണമെന്നും നിർദേശിക്കുന്നു.

പൊതുവിപണിയിൽ നിന്നും അമിത് വില ഈടാക്കി വാക്സിൻ വാങ്ങുന്നതിനെതിരെ സംസ്ഥാങ്ങൾ രംഗത്തു വന്നെങ്കിലും സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്നാണ് പൊതുവിപണിയിൽ നിന്നും വാക്സിൻ വാങ്ങാനുള്ള നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News