ഓക്സിജൻ ക്ഷാമം; രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ഓക്സിജൻ ക്ഷാമത്തെ തുടർന്ന് രാജ്യത്തു 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ജില്ലാ ആശുപത്രികളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചാകും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക. അതേ സമയം ദില്ലിയിൽ തുടർച്ചയായ ആറാം ദിവസവും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു.

ദില്ലി ഗംഗാ രാം ആശുപത്രിയിൽ സ്ഥിതി ഗുരുതമായതിനെ തുടർന്ന് പുലർച്ചയോടെ 5 ടണ് ഓക്സിജൻ എത്തിച്ചു. എന്നാൽ സരോജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ക്ഷാമം ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ദിവസം ഓക്സിജൻ ക്ഷാമത്തെ തുടർന്ന് aiimsന്റെ അത്യാഹിത വിഭാഗം അടച്ചിരുന്നു.

ഇതുവരെ 50 പേർക്കാണ് ഓക്സിജൻ ലഭിക്കാതെ ജീവൻ നഷ്ടമായത്. ദില്ലിയിൽ തുടർച്ചയായ ആറാം ദിവസവും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ദില്ലി ഗംഗാ രാം ആശുപത്രിയിൽ സ്ഥിതി ഗുരുതമായതിനെ തുടർന്ന് പുലർച്ചയോടെ 5 ടണ് ഓക്സിജൻ എത്തിച്ചു. എന്നാൽ സരോജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ക്ഷാമം ഇപ്പോഴും തുടരുന്നു.

കഴിഞ്ഞ ദിവസം ഓക്സിജൻ ക്ഷാമത്തെ തുടർന്ന് aiimsന്റെ അത്യാഹിത വിഭാഗം അടച്ചിരുന്നു. ഇതുവരെ 50 പേർക്കാണ് ഓക്സിജൻ ലഭിക്കാതെ ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 551 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ർ ഫ​ണ്ടി​ൽ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു.

പ്ലാന്റുകൾ എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജ്‌മക്കനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലാ ആശുപത്രികളിലാകും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക.

അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂർ രംഗത്തെത്തി. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള 4  ക്രയോജെനിക് കണ്ടെയ്നറുകളാണ് ഇന്ത്യക്ക് നൽകിയത്.  കണ്ടെയ്നറുകൾ വഹിച്ചുള്ള വിമാനങ്ങൾ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തിലാണ് എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News