
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുത്തന്‍ ഹയബൂസ നാളെ ഇന്ത്യന്‍
വിപണിയില്‍ എത്തും. 2021 ഫെബ്രുവരിയിലാണ് സൂപ്പര്‍ ബൈക്കായ ഹയബൂസയുടെ അടിമുടി പരിഷ്ക്കരിച്ച മൂന്നാം തലമുറയെ അവതരിപ്പിച്ചത്.
2021 സുസുക്കി ഹയാബൂസയുടെ മുഖ്യ ആകര്‍ഷണം ഇലക്‌ട്രോണിക് സ്യൂട്ടാണ്. ഇതില്‍ പ്രധാനം ബോഷില്‍
നിന്നുള്ള 6-ആക്സിസ് ഇനേര്‍ഷ്യല്‍ യൂണിറ്റ് (IMU) ആണ്. ആന്റി-ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റം, പവര്‍ മോഡ്
സെലക്ടര്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ സിസ്റ്റം, മോഷന്‍ ട്രാക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം,
ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം എന്നിവയുള്ള സുസുക്കി ഡ്രൈവ് മോഡ് സെലക്ടര്‍ ആല്‍ഫ
(എസ്ഡിഎംഎസ്-എ) ഇലക്‌ട്രോണിക്സ് പാക്കേജും പുത്തന്‍ പതിപ്പില്‍ ഉണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍
സിസ്റ്റത്തിന് 10 ലെവല്‍ ഇന്റെര്‍വെന്‍ഷനും 3-മോഡ് പവര്‍ മോഡ് സെലക്ടറും ഉണ്ട്.
പുത്തന്‍ ഹയാബൂസയ്ക്കും 1,340 സിസി, ലിക്വിഡ്-കൂള്‍ഡ്, ഡിഎഎച്ച്‌സി, 16-വാല്‍വ്, ഇന്‍-ലൈന്‍ 4
സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 9,700 ആര്‍പിഎമ്മില്‍ 187
ബിഎച്ച്‌പി കരുത്തും 7,000 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കുമാണ് പുത്തന്‍ എന്‍ജിന്‍
ഉത്പാദിപ്പിക്കുന്നത്. ഇപ്പോഴും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 299 കിലോമീറ്റര്‍ തന്നെയാണ്. പുത്തന്‍
പതിപ്പിന്റെ ഭാരം 2 കിലോഗ്രാം ഭാരം കുറഞ്ഞ് 264 കിലോഗ്രാം ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here