പൊൻമുടിയിലേക്ക് നാളെ വിനോദ സഞ്ചാരികളെ കടത്തിവിടില്ല

പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ നാളെ (തിങ്കൾ) വിനോദ സഞ്ചാരികളെ കടത്തിവിടില്ല. സഞ്ചാരികളെ കയറ്റി വിടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെ സർവ്വകക്ഷി യോഗത്തിന് ശേഷമായിരിക്കുമെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ.

അതേസമയം ,കേരളത്തിൽ ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 3883 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1145 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here