18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രം

18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുക സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാത്രമെന്ന് കേന്ദ്രം. ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്‌സിനായി രജിസ്ട്രര്‍ ചെയ്യാം.

മെയ് ഒന്ന് ശനിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ ക്ലിനിക്കുകള്‍ വഴി വാക്‌സിന്‍ ലഭ്യമാക്കും. രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനുള്ള നടപടികളും കേന്ദ്രം പ്രഖ്യാപിച്ചു.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനായി കോവിന്‍ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് വഴി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

സ്വകാര്യ ആശുപത്രികള്‍ വഴി വാക്‌സിന്‍ സ്വീകരിക്കേണ്ടതിനാല്‍ സ്വന്തം കൈയില്‍നിന്നും പണം ചിലവാകുന്ന അവസ്ഥയാകും ഇനി കാണേണ്ടി വരിക.

സ്വകാര്യ മേഖലയില്‍ സെറം ഇന്‍സിറ്റിറ്റിയൂട്ടിന്റെ കൊവിഷില്‍ഡ് വാക്‌സിന്‍ 600 രൂപയ്ക്കും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 1200 രൂപയ്ക്കുമാണ് കൊടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News