മഹാരാഷ്ട്രയിൽ ഗുരുതരാവസ്ഥ തുടരുന്നു; മഹാനഗരത്തിൽ നേരിയ ആശ്വാസം

മഹാരാഷ്ട്രയിൽ അതി രൂക്ഷമായി കോവിഡ് രോഗവ്യാപനം പടർന്ന് പിടിക്കുമ്പോഴും   പരിമിതികളും പ്രതിസന്ധികളും തരണം ചെയ്തു കൊണ്ടാണ് മുംബൈ നഗരം പകർച്ചവ്യാധിയെ ചെറുക്കുന്നത് .

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ഏക ദിന കണക്കുകൾ  നഗരവാസികൾക്ക്  ആശ്വാസം പകരുന്നതാണ്.  കൂടാതെ നഗരത്തിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും നാളെ മുതൽ പ്രവർത്തിക്കുവാനുള്ള നടപടികളും നഗരസഭ പൂർത്തിയാക്കി.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,542 പുതിയ കോവിഡ് -19 കേസുകളും 64 മരണങ്ങളും മുംബൈ റിപ്പോർട്ട് ചെയ്തപ്പോൾ  8,478 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു.  നിലവിൽ നഗരത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  75,740 ആയി രേഖപ്പെടുത്തിയപ്പോൾ ഇത് വരെ രോഗമുക്തി നേടിയവർ  5,37,711. മരണസംഖ്യ: 12,783

മഹാരാഷ്ട്രയിൽ  66,191 പുതിയ   കേസുകളും 832 മരണങ്ങളും  റിപ്പോർട്ട് ചെയ്തു.  ഇന്ന് 61,450 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു.  നിലവിൽ  6,98,354 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് വരെ രോഗമുക്തി നേടിയവർ  35,30,060. സംസ്ഥാനത്തെ മരണസംഖ്യ: 64,760

മുംബൈയിൽ പുതിയതായി 1.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ലഭിച്ചതായും നഗരത്തിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും നാളെ മുതൽ പ്രവർത്തിക്കുമെന്നും മുംബൈ നഗരസഭ  അറിയിച്ചു.

എന്നാൽ  കോവാക്സിൻ കുത്തിവയ്‌പ്പുകൾ കുറവാണെന്നും   ഇത് രണ്ടാമത്തെ ഡോസിന് ആവശ്യമായ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മീഷണർ ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here