ആശങ്കയായി കൊവിഡ് രണ്ടാം തരംഗം; രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം. മഹാരാഷ്ട്രയിൽ 66,191 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ 22,933 പേർക്കും ഉത്തർപ്രദേശിൽ 35,614 പേർക്ക് കൊറോണ രോഗം റിപ്പോർട്ട്‌ ചെയ്തു. ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, രാജ്യത്തെ വ്യവസായ പ്രമുഖർക്ക് കത്തെഴുതി.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 66,191 പേർക്ക് പുതുതായി കൊറോണരോഗം റിപ്പോർട്ട്‌ ചെയ്തു. 832 മരണങ്ങളും സ്ഥിരീകരിച്ചു.ദില്ലിയിൽ 22,933 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 350 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

കർണാടകയിൽ 34,804 പേർക്കും യുപിയിൽ 35,614 പേർക്കും രോഗം സ്ഥിരികരിച്ചു. കർണാടകയിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട്‌ ചെയ്തത്. ദില്ലിയിൽ കഴിഞ്ഞ ആഴ്ച 1,777 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്.

ഓരോ മണിക്കൂറും 12 പേർക്ക് ജീവൻ നഷ്ടപ്പെടുന്നതായാണ് സർക്കാർ പുറത്തുവിട്ട ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം  ദില്ലിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സഹായമഭ്യർത്തിച്ച് രാജ്യത്തെ ഉന്നത വ്യവസായികൾക്ക് കത്ത് എഴുതി.

ഓക്സിജനും ടാങ്കറുകളും ഉണ്ടെങ്കിൽ ദില്ലി സർക്കാരിന്റെ കോവിഡ് പ്രതിരോധങ്ങൾക്ക് അവ വിട്ടു നൽക്കാൻ അഭ്യർത്ഥിച്ചുകൊണ്ടാണ് വ്യവസായ പ്രമുഖർക്ക് കത്തയച്ചത്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചു.

വിവാഹങ്ങളിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കാൻ അനുവദിച്ചിരിക്കുന്ന ആളുകളുടെ എണ്ണം 50 ആയി കുറച്ചു. പൊതു പരിപാടികൾ നടത്താൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം വിരാറിലെ വിജയ് വല്ലഭ് കോവിഡ് കെയർ ഹോസ്പിറ്റലിൽ ഉണ്ടായ തീപ്പിടുത്തം കാരണം കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel