കൂടുതല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ വേണോ? മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം നാളെ

സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും.രാവിലെ 11 മണിക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തിന് ശേഷം റാലികള്‍ക്ക് ഏര്‍പ്പെടുത്ത നിയന്ത്രണങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. സംസ്ഥാനത്ത് അതിവേഗത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി  സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ അവരുടെ അഭിപ്രായം ആരായുന്നതിന് വേണ്ടിയാണ് യോഗം ചേരുന്നത്.

ഒപ്പം തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന വിജയഹ്ലാദ റാലികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും.

രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ വ‍ഴിയാവും യോഗം ചേരുക. നിലവില്‍ വിജയാഹ്ലാദ റാലികള്‍ പരിമിതമായ തോതിതില്‍ നടത്താനാണ് സിപിഐഎം അടക്കമുളള പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്.

റാലികള്‍ക്ക് പരിമിതമായ തോതില്‍ മതി എന്ന അഭിപ്രായം പ്രതിപക്ഷ നേതാവും പങ്ക് വെച്ചിട്ടുണ്ട്. മറ്റ് രാഷ്ടീയ പാര്‍ട്ടികളുടെ അഭിപ്രായവും യോഗത്തിലാരായും. അതിന് ശേഷമാവും കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here