വൈഗ കൊലക്കേസ്: പ്രതി സനു മോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും

ആറ് ദിവസം നീണ്ട തെളിവെടുപ്പുകള്‍ക്ക് ശേഷം വൈഗ കൊലകേസിലെ പ്രതി സനുമോഹനെ ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിക്കും. മകളെ കൊന്ന് സനുമോഹന്‍ ഒളിവില്‍ പോയ കോയമ്പത്തൂര്‍, സേലം, ബെംഗലൂര്‍, ഗോവ, മൂകാംബിക എന്നിവിടങ്ങളിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് അന്വേഷണ സംഘം മടങ്ങുന്നത്. കട ബാധ്യതകള്‍ മൂലം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്റെ മൊഴി ശരിയാണെന്ന് തെളിയിക്കാനുള്ള ഒന്നും തന്നെ തെളിവെടുപ്പില്‍ കണ്ടെത്താനായില്ല. പ്രതി കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാര്‍ സനുമോഹനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തിയാല്‍ സിറ്റി പോലീസ് കമ്മീഷ്ണറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സനുവിന്റെ ആലപ്പുഴയിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അടുത്ത ദിവസങ്ങളില്‍ കൊച്ചിയിലെത്താന്‍ അറിയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്തി സനുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഇതിനിടെ വൈഗയെ മുട്ടാര്‍ പുഴയില്‍ തള്ളാനും ഒളിവില്‍ പോവാനും ഉപയോഗിച്ച കാറിന്റെ ശാസ്ത്രീയ പരിശോധന ഫലം ഉടന്‍ ലഭിക്കും. സനുവിന്റെ മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളും അന്വേഷണം നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News