ഐ പി എല്ലില്‍ നിന്ന് പിന്മാറി അശ്വിന്‍

ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിന്മാറി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം. കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നല്‍കാനാണ് പിന്‍മാറ്റം എന്നാണ് അശ്വിന്റെ ട്വീറ്റ്.

‘ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നിന്ന് നാളെ മുതല്‍ ഇടവേളയെടുക്കുകയാണ്. എന്റെ കുടുംബം കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഈ ദുര്‍ഘട ഘട്ടത്തില്‍ എനിക്ക് അവരെ പിന്തുണയ്ക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ശരിയായ ദിശയിലായാല്‍ ഐപിഎല്ലില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന് നന്ദി’- അശ്വിന്‍ ട്വീറ്റ് ചെയ്തു.

സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി കാപിറ്റല്‍സ് അവസാന പന്തിലാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അക്സര്‍ പട്ടേലിന്റെ ഓവറില്‍ നേടാനായത് ഏഴ് റണ്‍സ് മാത്രം. ഡേവിഡ് വാര്‍ണര്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമായിരുന്നു ക്രീസില്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ ശിഖര്‍ ധവാനും റിഷഭ് പന്തും റഷീദ് ഖാന്റെ അവസാന പന്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here