ഓസ്‌കര്‍ 2021: ചരിത്രമെഴുതി ക്‌ളോയ് ഷാവോ; മികച്ച നടന്‍ ആന്തണി ഹോപ്കിന്‍സ്; മികച്ച നടി ഫ്രാന്‍സിസ് മക്‌ഡോര്‍മന്‍ഡ്

തൊണ്ണൂറ്റി മൂന്നാമത് ഓസ്‌കറില്‍ തിളങ്ങി ക്ലോയ് ഷാവോയുടെ നൊമാഡ് ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി എന്നിവയടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് നൊമാഡ്ലാന്‍ഡ് നേടിയത്. ഓസ്‌കറില്‍ മികച്ച സംവിധായകക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായിരിക്കുയാണ് ക്ലോയ് ഷാവോ.

ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്തണി ഹോപ്കിന്‍സ് മികച്ച നടനായി. ആറു തവണ നോമിനേഷന്‍ ലഭിച്ച ഹോപ്കിന്‍സ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. 1992ല്‍ ദ സൈലന്‍സ് ഓഫ് ദ ലാമ്പിലെ അഭിനയത്തിനായിരുന്നു ഇതുമുന്‍പ് പുരസ്‌കാരം ലഭിച്ചത്. നൊമാഡ്ലാന്‍ഡിലെ ഫേണിനെ അന്വശ്വരയാക്കിയ ഫ്രാന്‍സിസ് മക്ഡോര്‍മന്‍ഡ് മികച്ച നടിയായി. മക്ഡോര്‍മന്‍ഡിന്റെ നാലാമത്തെ ഓസ്‌കറാണിത്.

ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ദക്ഷിണ കൊറിയന്‍ നടയായ യുന്‍ ജോ യൂങ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ അഭിനേതാവ് ഓസ്‌കര്‍ പുരസ്‌കാരം നേടുന്നത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം അനഥര്‍ റൗണ്ട് സ്വന്തമാക്കി.

ഓസ്‌കര്‍ ജേതാക്കള്‍

മികച്ച ചിത്രം: നൊമാഡ്ലാന്‍ഡ്
മികച്ച നടന്‍: ആന്തണി ഹോപ്കിന്‍സ് (ചിത്രം-ദി ഫാദര്‍)
മികച്ച നടി: മക്‌ഡൊര്‍മന്‍ഡ് (ചിത്രം-നൊമാഡ്‌ലാന്‍ഡ്)
സംവിധാനം: ക്ലോയ് ഷാവോ (നൊമാഡ്ലാന്‍ഡ്)
സഹനടി: യുന്‍ ജോ ജുങ് (മിനാരി)
സഹനടന്‍: ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെസയ്യ)
അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രം: അനഥര്‍ റൗണ്ട്
ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: സോള്‍
ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: മൈ ഒക്ടപസ് ടീച്ചര്‍
ഒറിജിനല്‍ സ്‌കോര്‍: സോള്‍
ഒറിജിനല്‍ സോങ്: ഫൈറ്റ് ഫോര്‍ യു ( ജൂദാസ് ആന്‍ഡ് ബ്ലാസ് മെസയ്യ)
ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ: പ്രോമിസിങ് യങ് വുമണ്‍
അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ: ദി ഫാദര്‍
ഛായാഗ്രഹണം: മന്‍ക്
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്: മാ റെയ്നീസ് ബ്ലാക്ക് ബോട്ടം
കോസ്റ്റിയൂം ഡിസൈന്‍: മാ റെയ്നീസ് ബ്ലാക്ക് ബോട്ടം
ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റല്‍
സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍
ലൈവ് ആക്ഷന്‍ ഷോര്‍ട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്ഞ്ചേഴ്സ്.
ആനിമേറ്റഡ് ഷോര്‍ട്ട്: ഇഫ് എനിത്തിങ് ഹാപ്പന്‍സ് ഐ ലവ് യു
ഡോക്യുമെന്ററി ഷോര്‍ട്ട്: കൊളെറ്റ്
വിഷ്വല്‍ ഇഫക്റ്റ്സ്: ടെനെറ്റ്.
പ്രൊഡക്ഷന്‍ ഡിസൈന്‍: മന്‍ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News