കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി വച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.

28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തിയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാവുകയാണ്.

മെയ് മാസത്തില്‍ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാല്‍ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കില്‍ പ്രായോഗിക പരീക്ഷ പൂര്‍ണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാര്‍ക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കാനാണ് ആലോചന.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News