നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു

തൃശൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച നടന്‍ ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഞായറാഴ്ച വൈകിട്ട് സ്വരാജ് റൗണ്ടിന് സമീപം കൈഞരമ്പ് മുറിച്ച നിലയില്‍ കാറില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച ആദിത്യന്റെ ആരോഗ്യനില മെച്ചപ്പെട്ടു.

തൃശൂര്‍ വടക്കുംനാഥ മൈതാനിയില്‍ കാനയിലേക്ക് കാര്‍ ചരിഞ്ഞു കിടക്കുന്നതായാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. നിറുത്തിയിട്ട കാറില്‍ ആദിത്യന്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. ചോരവാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News