പഠിത്തം നിർത്തി കുറുവടി കറക്കാൻ ഇറങ്ങിയ മോഡിയോട് ചോദ്യങ്ങൾ ഇല്ല.

ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് എന്ന സയന്റിസ്റ് ആണ് കോവിഷിൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കുന്ന വാക്സിൻ കണ്ടു പിടിച്ചത്.സാറ ഗിൽബെർട് അവരുടെ നല്ല മനസുകൊണ്ട് അത് ലോകത്തിനുപകരപ്പെടണം എന്നതിന് വേണ്ടി ഉണ്ടാക്കപ്പെട്ട കരാർ ഇന്ത്യയിലെ രണ്ടു ക്രോണികൾ ദുരുപയോഗം ചെയ്യുന്നത്. ഏഴാം ക്‌ളാസിൽ പഠിത്തം നിർത്തി കുറുവടി കറക്കാൻ ഇറങ്ങിയ മോഡിയോട് ചോദ്യങ്ങൾ ഇല്ല. പക്ഷെ സാറ ഗിൽബെർട്ടും ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ഇത് നിർത്തിക്കണം.

അനീഷ്‌ മാത്യുവിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ :

കോവിഷിൽഡിന്റെ വില തീരുമാനിക്കാനുള്ള അവകാശം സിറം ഇന്സ്ടിട്യൂട്ടിനുണ്ടോ ?

ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് എന്ന സയന്റിസ്റ് ആണ് കോവിഷിൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കുന്ന വാക്സിൻ കണ്ടു പിടിച്ചത്.ഈ വാക്സിന്റെ ശരിയായ പേര് ChAdOx1 എന്നാണ്.2020 ജനുവരി 15 നാണു ബ്രിട്ടനിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വാക്സിൻ പക്ഷെ ജനുവരി 13 തന്നെ റെഡി ആയിരുന്നു.ചുരുക്കത്തിൽ കോവിഡ് വാക്സിൻ കോവിഡിന് മുമ്പ് തന്നെ റെഡി ആയിരുന്നു.
എങ്ങനെ ആണ് ഓക്സ്ഫോർഡ് ഇത് സാധിച്ചെടുത്തത് ?
പരമ്പരാഗത വാക്സിനുകൾ – നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ രോഗപ്രതിരോധ പ്രോഗ്രാം ഉൾപ്പെടെ – യഥാർത്ഥ വൈറസിന്റെ കൊല്ലപ്പെട്ടതോ ദുർബലമായതോ ആയ ഒരു രൂപം ഉപയോഗിക്കുക, അല്ലെങ്കിൽ അതിന്റെ ശകലങ്ങൾ ശരീരത്തിൽ കുത്തിവയ്ക്കുക എന്നതാണ്. എന്നാൽ ഇവ വികസിപ്പിക്കാൻ വളരെ കാലം എടുക്കും.
ഈ ഗവേഷണം 2014ലെ ചരിത്രത്തിലെ ഏറ്റവും വലിയ എബോള ഔട്ബ്രേക്കിനു ശേഷം തന്നെ തുടങ്ങിയതാണ്, അല്ലാതെ കോവിഡിന് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ തുടങ്ങിയതല്ല എന്നതാണ് ആദ്യം അറിയേണ്ടത്.
ChAdOx1 ഇന്റെ ചരിത്രം 2014 ഇലെ എബോള ഔട്ബ്രെക്കിൽ തുടങ്ങുന്നു. ആ സമയത്ത് എബോളക്കെതിരെ ഉണ്ടാക്കിയ വാക്സിനിൽ കോവിഡിന് വേണ്ട ജനിതകമാറ്റം വരുത്തിയ വാക്സിൻ ആണ് ChAdOx1.
പ്രൊഫെസ്സർ സാറയുടെ നേത്രത്വത്തിൽ ഉള്ള ശാസ്ത്രജ്ഞർ‌ ഒരു സാധാരണ ജലദോഷ വൈറസ് എടുക്കുകയും അത് ചിമ്പാൻ‌സികളെ കുത്തിവക്കുകയും അങ്ങനെ ഉണ്ടാക്കിയെടുത്ത ഏതുതരം ഫ്‌ളുകളെയും പ്രതിരോധിക്കുന്ന ഒരു വാക്സിൻ ഉണ്ടാക്കി എടുത്തു.
ചിമ്പുകളിൽ നിന്നുള്ള വൈറസ് ജനിതകമാറ്റം വരുത്തിയതിനാൽ ഇത് മനുഷ്യരിൽ അണുബാധയുണ്ടാക്കില്ല. ആക്രമണത്തിനായി രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ജനിതക ബ്ലൂപ്രിന്റുകൾ അടങ്ങിയിരിക്കുന്നതിനായി ഇത് അസുഖങ്ങൾക്കു അനുസരിച്ചു പരിഷ്കരിക്കാനാകും. ഓക്സ്ഫോർഡ് ഗവേഷകർ ChAdOx1 – അല്ലെങ്കിൽ ചിമ്പാൻസി അഡെനോവൈറസ് ഓക്സ്ഫോർഡ് വൺ എന്ന വാക്സിൻ നിർമ്മിച്ചു. ഒരുതരം plug and play .
കോവിഡിന് മുമ്പ്, 330 പേർക്ക് ഇൻഫ്ലുവൻസ മുതൽ സിക വൈറസ് വരെയും പ്രോസ്റ്റേറ്റ് കാൻസർ മുതൽ ഉഷ്ണമേഖലാ രോഗമായ ചിക്കുൻഗുനിയ വരെയും രോഗങ്ങൾക്ക് ChAdOx1 അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ നൽകിയിരുന്നു.
പ്രൊഫെസ്സർ സാറ ഗിൽബെർട്ടിന്റെ പറ്റി വായിക്കുക https://www.ox.ac.uk/…/find-an…/professor-sarah-gilbert
ഈ വാക്സിൻ ഉണ്ടാക്കിയെടുത്തതിന്റെ കഥ അറിയാൻ കാണുക : https://youtu.be/TAgt6uyF5Mc
ഇത്ര പെട്ടെന്ന് ഈ വാക്സിൻ ഉണ്ടാക്കാൻ ഓക്സ്ഫോർഡിനു എന്തുകൊണ്ട് സാധിച്ചു എന്നതിൽ കൂടുതൽ അറിയാൻ വായിക്കുക https://www.bbc.com/news/health-55041371
ഇനി ശ്രദ്ധിച്ചു വായിക്കു- രാഷ്ട്രീയമാണ്.
ഓക്സ്ഫോർഡ് പൊതുജനത്തിന്റെ ഫണ്ട് കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഗവണ്മെന്റ് യൂണിവേഴ്സിറ്റി ആണ്. വാക്സിൻ ഉണ്ടാക്കിയാൽ മാത്രം പോരാ, അതിനൊരു ട്രയൽ പ്രോസസ്സ് ഉണ്ട്. പല തരത്തിൽ ഉള്ള പല പ്രായത്തിൽ ഉള്ള ഒട്ടനവധി ആളുകളിൽ ടെസ്റ്റ് നടത്തണം. അതിനായി ഓക്സ്ഫോർഡ് വാക്സിൻ ഉണ്ടാക്കുന്നതിൽ എക്സ്പെർടൈസ്‌ ഉള്ള കമ്പനികളെ ക്ഷണിച്ചു.
ഒരേ ഒരു നിബന്ധന – ഈ വാക്സിൻ പാൻഡെമിക് പീരിയഡ് കഴിയുന്നത് വരെ എങ്കിലും നിർമാണ ചിലവിൽ തന്നെ നൽകണം. മൂന്നാം ലോകം എന്നറിയപ്പെടുന്ന ഇന്ധ്യയും ആഫ്രിക്കയും അടക്കമുള്ള രാജ്യങ്ങളിൽ ലാഭമെടുക്കാതെ നൽകണം. ഏതാണ്ട് 200 കോടി എങ്കിലും അങ്ങനെ നൽകണം. അതിൽ തന്നെ ബ്രിട്ടനിൽ 40 കോടി നൽകണം
ഈ സമയമായപ്പോളേക്കും പ്രമുഖ വാക്സിൻ നിർമ്മാണകമ്പനികൾ എല്ലാം തന്നെ അവരുടേതായ രീതിയിലോ രാജ്യങ്ങളുടെ ഗവണ്മെന്റുകളുടെ സഹായത്തോടെയോ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇരുന്നൂറു കോടി വാക്സിൻ ഉണ്ടാക്കാനുള്ള ചിലവിൽ തന്നെ നൽകണം എന്നത് കൊണ്ടും പുതിയ ടെക്‌നോളജി ആയതിനാൽ പരാചയപ്പെടാനുള്ള ചാന്സുകള് കാരണവും വലിയ വാക്സിൻ നിർമ്മാണകമ്പനികൾ ഒന്നും ഓക്സ്ഫോർഡിന്റെ ഈ ഓഫറിൽ വലിയ താല്പര്യം കാണിച്ചില്ല.
അങ്ങനെ ആണ് ആസ്ട്രസെനിക എന്ന കമ്പനി വരുന്നത്. വാക്സിൻ ഉണ്ടാക്കുന്ന ബിസിനസിൽ വലിയ പാർട്ടിയൊന്നും അല്ല ആസ്ട്രസെനിക. നിലവിൽ ഒരേ ഒരു വാക്സിനെ അവരുടെ പേരിൽ പേറ്റന്റുള്ളു. കോവിഡ് പാൻഡെമിക്ക് എന്ന അവസ്ഥ മാറി എൻഡെമിക്ക് എന്ന അവസ്ഥയിൽ പല രാജ്യങ്ങളിലും തുടരും അതിൽ തന്നെ ഒരു കൊല്ലത്തിനു ശേഷം ലാഭമെടുത്തൽ പോലും വളരെ വലുതാണ്, കൂടാതെ ഫയ്സർ പോലെയുള്ള ആഗോള വാക്സിൻ കുത്തകളൊട് മത്സരിക്കാനും ലോകം മുഴുവൻ അറിയപ്പെടാനും ഉള്ള അവസരം ആണ് എന്നതൊക്കെ ആയിരിക്കാം അവർ ഇതിൽ ലാഭമായി കണ്ടത്.
ഓക്സ്ഫോർഡിന്റെ കൻഡിഷനുകൾ അംഗീകരിച്ചു വാക്സിൻ ടെസ്റ്റുകൾ നടത്താനുള്ള പാർട്ണർഷിപ്പിനും അതിനു ശേഷം അത് വലിയ തോതിൽ ഉണ്ടാക്കാനും വിതരണം ചെയ്യാനും ലോകം മുഴുവൻ പാർട്ണർഷിപ്പുകളിൽ എത്താനും ഉള്ള ലൈസൻസ് ആസ്ട്ര സെനികക്കു കിട്ടി.
ഒരേ ഒരു കണ്ടിഷനിൽ – പാൻഡെമിക്ക് കഴിയും വരെ എങ്കിലും ഇത് ഉണ്ടാക്കുന്ന ചിലവിൽ ലാഭമില്ലാതെ വിൽക്കണം.
ആസ്ട്ര സെനികയും ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടും കൂടി വാക്സിൻ ടെസ്റ്റുകൾ ബ്രിട്ടനിലെ ജനങ്ങളിൽ നടത്തി – ഒരു കാര്യം ഓർക്കുക ഈ ടെസ്റ്റിന് വേണ്ടി വന്ന സാധാരണമനുഷ്യർ എല്ലാവരും സ്വയം വോളന്റീർ ആയി വന്നവർ ആണ്. ഒരു നാരങ്ങാ വെള്ളം പോലും പ്രതിഫലം ആയി വാങ്ങിയിട്ടില്ല.
ടെസ്റ്റുകൾ കഴിഞ്ഞു. അസ്ട്ര സെനിക എന്നത് വാക്സിൻ ഉണ്ടാക്കി വലിയ പരിചയം ഉള്ള കമ്പനി അല്ല എന്ന് പറഞ്ഞല്ലോ – അതുകൊണ്ട് ഇത് മാസ് പ്രോഡക്‌ഷൻ നടത്താനായി ഇന്ധ്യയിലും ബ്രസീലിലും ഒക്കെയുള്ള വാക്സിൻ ഉണ്ടാക്കുന്ന കമ്പനികളും ആയി ഉത്പാദനത്തിനും വിതരണത്തിനും ഉള്ള ലൈസൻസിങ് നൽകി.ഇവിടെ മുതൽ മാത്രം ആണ് പൂനക്കാരൻ സൈറസ് പൂനവാല പിക്‌ചറിൽ വരുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിൻ ഉണ്ടാക്കുന്ന ( തായ്‌വാനീസ് കമ്പനി ഫോക്സ്കോൺ ഐ ഫോണുകൾ ഉണ്ടാക്കും എന്നത് പോലെ വെറുതെ ഉണ്ടാക്കുന്നു എന്നെ ഉള്ളു, കണ്ടുപിടിത്തം ഒന്നും ഇതുവരെ ഇല്ല ) സിറം ഇൻസ്റ്റിറ്റ്യൂറ്റുമായി ആസ്ട്ര സെനിക ഉത്പാദനത്തിനും വിതരണത്തിനുമുള്ള കോണ്ട്രാന്റ് ഒപ്പിടുന്നു.
നിലവിൽ വാക്സിൻറെ ഉടമ ആസ്ട്ര സെനികയും ഓക്സ്ഫോര്ഡും മാത്രമാണ്. ഓക്സ്ഫോർഡിനു സിറം ഇൻസ്റിറ്റ്യൂമായി യാതൊരു കരാറും ഇല്ല.
അതിനാൽ തന്നെ ഈ വാക്സിൻ എന്ത് വിലക്ക് വിൽക്കണം എന്നത് തീരുമാനിക്കാനുള്ള ഒരു അവകാശവും അവർക്കില്ല. രണ്ടു ബില്യൺ വരെ, അല്ലെങ്കിൽ പാൻഡെമിക്ക് പീരിയഡ് തീരും വരെ കോസ്റ്റ് ആയ 2 ഡോളർ അതായത് 150 രൂപയ്ക്കു ഗവണ്മെന്റുകൾക്കു കൊടുക്കണം എന്ന് ഓക്സ്ഫോര്ഡും അസ്ട്ര സെനികയും ആയി കരാർ ഉണ്ട് താനും.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ആകെ എടുത്ത റിസ്ക്ക് എന്നത് അവർ നിലവിൽ ഉണ്ടാക്കിക്കൊണ്ടിരുന്ന റാബിസ് വാക്‌സിൻ പോലെയുള്ള വാക്സിൻ ഉണ്ടാക്കുന്നതിന്റെ കൂടെ ഈ വാക്സിൻ ഉണ്ടാക്കാനായി അവരുടെ ഉല്പാദനശേഷി കൂട്ടാനായി കുറച്ചു പണം ചിലവഴിച്ചു എന്നത് മാത്രമാണ്. അതിനു പോലും കേന്ദ്രഗവണ്മെന്റിന്റെ സഹായം കിട്ടിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.
ഇനി ചോദ്യങ്ങൾ?
ഒന്നു –
പ്രധാനമന്ത്രി വന്നിട്ട് ഒരു രാത്രി വാക്സിൻ പ്രൈവറ്റ് കമ്പനികൾക്കും ആശുപത്രികൾക്കും വാങ്ങാനും വിതരണം ചെയ്യാനും ഉള്ള അവകാശം കൊടുക്കുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ പൂനവാല പല തലത്തിൽ ഉള്ള വില തീരുമാനിക്കുന്നു. ഇന്ത്യാ ഗവണ്മെന്റുമായോ അല്ലെങ്കിൽ അസ്ത്ര സെനികയും ആയോ ഒരു ചർച്ചയും നടത്താനുള്ള സമയം ഉണ്ടാകാൻ സാധ്യത ഇല്ല.
ബ്രിട്ടീഷ് ഗവണ്മെന്റിനു അസ്ട്ര സെനിക ഇതേ വാക്സിൻ3$ ആണ് – വെറും 66 മില്യൺ മാത്രം ജനസംഖ്യ ഉള്ള 400 മില്യൺ ഡോസുകൾ അങ്ങനെ കൊടുക്കണം. അമേരിക്കൻ ഗവണ്മെന്റിനു വിൽക്കുന്നത് 2.15$നും -അപ്പോൾ മനസിലാക്കേണ്ടത് കോസ്റ്റ് പ്രൈസ് എന്നത് 150-225 ഇടയ്ക്കു രൂപ ആണെന്നല്ല ?
അപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് 400 രൂപയും 600 രൂപയും എന്ന വിലകൾ ഏകപക്ഷീയമായി തീരുമാനിച്ചത് ഓക്സ്ഫോര്ഡും ആസ്ട്ര സെനികയും തമ്മിലുള്ള കോസ്റ്റിൽ വിൽക്കണം എന്ന കരാറിന്റെ ലംഘനം അല്ലെ ?
രണ്ടു –
ആരോഗ്യമന്ത്രിയോ പ്രധാനമന്ത്രി നിയമിച്ച ഒരു കമ്മറ്റി ആണോ ഈ വിലകൾ തീരുമാനിച്ചത് ? അങ്ങനെ ആണെങ്കിൽ ആ കമ്മറ്റി എവിടെ ?
മൂന്ന് –
സിറം ഇന്സ്ടിട്യൂട്ടിന്റ ബിസിനസ് റിസ്ക് എന്നത് ഒരു വാക്സിൻ പൂർണ്ണമായും ട്രയൽ കഴിയും മുമ്പേ ഉല്പാദനത്തിന് വേണ്ടി ശേഷി കൂട്ടി എന്നതാണ്. അതിനായി കേന്ദ്രഗവണ്മെന്റിന്റെ വക ഗ്രാന്റ് കിട്ടുകയും ചെയ്തിരുന്നു. അപ്പോൾ എന്ത് വകുപ്പിൽ ആണ് ഇങ്ങനെ ഇരട്ടിയിലും നാലിരട്ടിയിലും വിലയിൽ ഈ എമെർജൻസി അവസ്ഥയിൽ വിൽക്കുന്നത് ?
നാല് – 150 രൂപയ്ക്കു വിറ്റാൽ പോലും ലാഭമാണ് എന്ന് മുൻപ് എൻ ഡി ടി വി യോട് പറഞ്ഞ സിറം ഇൻസ്റ്റിറ്റ്യൂട്ട് സീ ഇ ഓ എന്ത് കാല്കുലേഷനിൽ ആണ് 400 / 600 എന്ന വില തീരുമാനിച്ചത് ?
അഞ്ചു – 35000 കോടി രൂപ ഈ വർഷത്തെ ബഡ്ജറ്റിൽ നീക്കി വച്ചതാണ് 150 രൂപ വീതം ആണെങ്കിൽ രാജ്യത്തെ മുഴുവൻ ജനതയെയും വാക്സിനേറ്റ് ചെയ്യാനുള്ള വാക്സിൻ വാങ്ങാനുള്ള തുകക്ക് അത് മതി. എന്തായാലും വിതരണവും ഇന്ജെക്ഷനും ഒക്കെ സംസ്ഥാനങ്ങൾ ആണ് ചെയ്യുന്നത്. ആ തുക എവിടെ? എങ്ങനെ ആണ് ചിലവഴിക്കുന്നത് ?
സാറ ഗിൽബെർട് ഇന്നും രാവിലെ അവരുടെ ജോലിക്കായിട്ടു ഓക്സ്ഫോർഡിൽ എത്തിയിട്ടുണ്ടാകും. അവരുടെ ശമ്പളം ഒരു 20000 പൗണ്ടിൽ താഴെ മാത്രം. ടാക്സോക്കെ കഴിഞ്ഞു 12000 പൗണ്ടോ മറ്റോ.
അവരുടെ മുഴുവൻ ജീവിതത്തിലെ അധ്വാനം ആണ്, അവരുടെ നല്ല മനസുകൊണ്ട് അത് ലോകത്തിനുപകരപ്പെടണം എന്നതിന് വേണ്ടി ഉണ്ടാക്കപ്പെട്ട കരാർ ഇന്ധ്യയിലെ രണ്ടു ക്രോണികൾ ദുരുപയോഗം ചെയ്യുന്നത്.
ഏഴാം ക്‌ളാസിൽ പഠിത്തം നിർത്തി കുറുവടി കറക്കാൻ ഇറങ്ങിയ മോഡിയോട് ചോദ്യങ്ങൾ ഇല്ല.
പക്ഷെ സാറ ഗിൽബെർട്ടും ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ഇത് നിർത്തിക്കണം.അങ്ങനെ ചെയ്യണമെങ്കിൽ ആരെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങൾ അവരെ അറിയിക്കണം.പൂച്ചക്ക് ആര് മണി കെട്ടും എന്നതാണ് ചോദ്യം – നട്ടെല്ലുള്ള പത്രക്കാരോ അല്ലെങ്കിൽ പ്രതിപക്ഷമോ ആ പണി ചെയ്യണം
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here