പ്രമുഖ ചരിത്രക്കാരന്‍ കെ എന്‍ പണിക്കരുടെ ആത്മകഥ പ്രകാശനം ചെയ്തു

പ്രമുഖ ചരിത്രക്കാരന്‍ കെ എന്‍ പണിക്കരുടെ ആത്മകഥാ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ഡോ. കെ എന്‍ പണിക്കരുടെ 85-ാം ജന്മദിനാഘോഷ പരിപാടികളോട് അനുബന്ധിച്ചാണ് ആത്മകഥ പ്രകാശനം ചെയ്തത്. ‘കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന് പേരിട്ട പുസ്തകം ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മകഥയുടെ പ്രകാശനം നിര്‍വ്വഹിച്ചു. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത്. ഡോ.കെ എന്‍ പണിക്കരെപ്പോലുള്ളവരുടെ ധീരമായ ഇടപെടലുകള്‍ കൂടുതലായി ഉണ്ടാകണമെന്ന് രാജ്യമാകെ ആഗ്രഹിക്കുന്ന കാലമാണിത് മുഖ്യമന്ത്രി പുസ്തക പ്രകാശനം നിര്‍വ്വഹിച്ച് കൊണ്ട് പറഞ്ഞു.

എം എ ബേബി യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ബിനോയ് വിശ്വം എം പി, സി പി നാരായണന്‍, ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. വി എന്‍ മുരളി, പ്രൊഫ. ജി അരുണിമ, വി കാര്‍ത്തികേയന്‍ നായര്‍, വിനോദ് വൈശാഖി, ജെ റെജികുമാര്‍, എം എ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News