സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ

കേരളത്തിന്​ പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകൾക്കും സൗജന്യ വാക്സിനുകൾ നൽകുമെന്ന്​ ദില്ലി സർക്കാർ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ്​ കെജ്​രിവാർ .

18 വയസിനു മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ചെയ്യാനായി 1.34 കോടി വാക്സിനുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകി. വാക്​സിൻ ഉടൻ തന്നെ വിതരണം ചെയ്യാനാണ്​ പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,933 പോസിറ്റിവ് കേസുകളും, 350 മരണവുമാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 30.21 ശതമാനമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here