ഓക്സിജന്‍ ക്ഷാമമുണ്ടായി ആളുകള്‍ മരണപ്പെടുമെന്ന നീതി ആയോഗിന്റെ മുന്നറിയിപ്പ് കേന്ദ്രം അവഗണിച്ചു; റിപ്പോര്‍ട്ട് പുറത്ത്

ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്നും ആളുകളുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നും നീതി ആയോഗ് മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ അത് അവഗണിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

ഇതോടെ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് കേന്ദ്രം വിളിച്ചുവരുത്തിയ അപകടമാമെന്ന് വ്യക്തമായിത്തന്നെ മനസിലാക്കാന്‍ കഴിയും. ഉത്തരേന്ത്യയില്‍ നിരവധിപേരാണ് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെട്ടത്.

കൊവിഡ് ഈ വിധത്തില്‍ ശക്തിയാര്‍ജിക്കുമെന്നും ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും നീതി ആയോഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ അതിനുവേണ്ട യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് മാത്രമല്ല അത് പാടെ അവഗണിക്കുകയുമായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

വികെ പോള്‍ അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയാണ് ഓക്സിജന്‍ ലഭ്യത ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ രണ്ട് റിപ്പോര്‍ട്ടും കേന്ദ്രം അവഗണിച്ചെന്നാണ് വിവരം.

ഏപ്രില്‍ മാസം പകുതിയോടെ പ്രതിദിന കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം കടന്നേക്കുമെന്നും മെയ് പകുതിയോടെ ഇത് ആറ് ലക്ഷമാകുമെന്നും മുന്‍പ് തന്നെ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം ദില്ലിയിലും ഹരിയാനയിലും ഓക്സജിന്‍ വിതരണം മുടങ്ങിയ ആശുപത്രികള്‍ക്ക് മുന്നില്‍ രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News