പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ ഇതല്ല,ഇതിനപ്പുറവും സാധിക്കും…എം എ നിഷാദ്

പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ ഇതല്ല,ഇതിനപ്പുറവും സാധിക്കും എന്ന് പരിഹസിച്ച് സംവിധായകൻ എം എ നിഷാദ്.

കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത്  ശക്തിയാര്‍ജിക്കുന്നതിനൊപ്പം ജീവവായു കിട്ടാതെ ഉത്തരേന്ത്യയില്‍ നിരവധിപേര്‍ പിടഞ്ഞുമരിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പരാജയം വെളിവാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.ഓക്‌സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശം നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിനുവേണ്ട യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.ഇതാണ് പുതിയ ഇൻഡ്യ…സന്തോഷിച്ചാട്ടെ…സന്തോഷിച്ചാട്ടെ…എന്നാണ് എം എ നിഷാദിന്റെ കുറിപ്പ്

”ഗായ്,ഏക് പാൽഥൂ ജാൻവർ ഹേ…
ഗായ് ഖാസ് കാത്താ ഹേ
ഔർ ദൂത് ദേത്താ ഹേ…
ഗായ് ഓക്സിജൻ ഭീ മിൽതാ ഹേ
ഹാേ..ഹീ…ഹം…
നഹീ..നഹീ…”
ഇതിനപ്പുറം ഹിന്ദി അറിയില്ല മിത്രോംസ്…പറഞ്ഞത്,പശുവിനെ പറ്റിയാണ്…

ഇത്രയും,രൂക്ഷമായ ഓക്സിജൻ ക്ഷാമം
നേരിടുന്ന രാജ്യത്ത്,പശുമ്പായെ കൊണ്ട്
പുറത്തോട്ട് വിടുന്ന ഓക്സിജൻ ഒന്നെടുത്ത്
വെക്കാമായിരുന്നു…പശുവിന് ആമ്പുലൻസും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടിൽ ഇതല്ല,ഇതിനപ്പുറവും സാധിക്കും…
ആ വഴിക്കൊന്ന് ശ്രമിച്ച് നോക്കികൂടെ മിത്രങ്ങളെ ? പാട്ടകൊട്ടിയും,വിളക്ക് തെളിച്ചും,ഗോമൂത്രപാനീയവും,എല്ലാം വിജയകരമായി പരീക്ഷിച്ച
ആദിത്യനാഥന്റ്റെ യൂ പി യിൽ,ഓക്സിജൻക്ഷാമമുണ്ടാകില്ല…കട്ടായം…
പശു എങ്ങനെ ഓക്സിജൻ നൽകും എന്നതിനെ പറ്റിയുളള ക്ളാസ്സിന് ബഹുമാന്യ
ശാസ്ത്രജ്ഞൻ,പപ്പേട്ടനെ സമീപിക്കാവുന്നതാണ്…

നോട്ട് നിരോധനസമയത്ത്,രണ്ടായിരത്തിന്റ്റെ നോട്ടിൽ
ചിപ്പ് കണ്ട് പിടിച്ച സാങ്കേതിക വിദഗ്ധൻകൂടിയാണ് പപ്പെട്ടൻ…
ചാനൽ ചർച്ചയിൽ പപ്പേട്ടനെ വല്ലാണ്ട് മിസ്സ്ചെയ്യുന്നു്‌…
മൂവായിരം കോടി മുടക്കി പട്ടേലിന് പ്രതിമ…
ഇരുപതിനായിരം കോടിയുടെ പാർലമെന്റ്റ്
മന്ദിരം..ഉലകം ചുറ്റാൻ ഒമ്പതിനായിരം കോടിയുടെ
വിമാനം.്‌ഇതൊക്കെ അച്ഛാ ദിൻ അല്ലേ കമ്മികളേ…
ഇതാണ് പുതിയ ഇൻഡ്യ…സന്തോഷിച്ചാട്ടെ…സന്തോഷിച്ചാട്ടെ…

മിത്രോംസ്,പതിവ് തെറിവിളി പൊങ്കാലയുമായി ഇതിലേ വരില്ലേ…
കമോൺട്രാ മിത്രോംസ്…എനിക്കത്
പൂച്ചെണ്ടുകളാണ്…
ലാൽ സലാം ♥

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel