ഈ കെട്ടകാലത്തെ ഐക്യത്തോടെ, ഒരുമയോടെ, ശാസ്ത്രത്തിൻ്റെ പിൻബലത്തോടെ, ചടുലമായ ഭരണനിർവഹണ നടപടികളിലൂടെ നേരിടാൻ യത്നിക്കാം: ജോൺ ബ്രിട്ടാസ് എം പി

ഈ കെട്ടകാലത്തെ ഐക്യത്തോടെ, ഒരുമയോടെ, ശാസ്ത്രത്തിൻ്റെ പിൻബലത്തോടെ, ചടുലമായ ഭരണനിർവഹണ നടപടികളിലൂടെ നേരിടാൻ യത്നിക്കാം എന്ന് രാജ്യസഭ എം പി ജോൺ ബ്രിട്ടാസ്

നമ്മുടെ ഓർമ്മയിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. പ്രാണവായുവിന് വേണ്ടി നമുക്ക് പരക്കം പായേണ്ടിവരുമെന്ന് ഒരിക്കൽ പോലും നമ്മൾ ചിന്തിച്ചിരുന്നില്ല.

എനിക്ക് വളരെ അടുത്തറിയാവുന്ന ഒട്ടേറെപ്പേർ കോവിഡിൻ്റെ സംഹാരത്തെ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രം കഴിയുന്ന അവസ്ഥ.

ഈ കെട്ടകാലത്തെ ഐക്യത്തോടെ, ഒരുമയോടെ, ശാസ്ത്രത്തിൻ്റെ പിൻബലത്തോടെ, ചടുലമായ ഭരണനിർവഹണ നടപടികളിലൂടെ നേരിടാൻ നമുക്ക് യത്നിക്കാം എന്നാണ് രാജ്യ സഭ എം പി ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News