ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പണം : തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ

ബി ജെ പി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കുഴല്‍പ്പണത്തെക്കുറിച്ച്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ.
കോടികള്‍ ചാക്കില്‍ കെട്ടിക്കൊണ്ടു പോകുമ്പോള്‍ ഇ ഡി എവിടെയെന്നും ഡിവൈഎഫ്ഐ ചോദിച്ചു. കള്ള പണത്തിന് ഇഡി കാവല്‍ നില്‍ക്കുകയാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ യുവതീ യുവാക്കളെ സൗജന്യ വാക്‌സിനേഷനില്‍ നിന്നും പുറത്തു നിര്‍ത്തിയിരിക്കുന്നു. ഓക്‌സിജനും, വാക്‌സിനും ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ലെന്നും റഹിം പറഞ്ഞു.നരേന്ദ്ര മോദി ശ്മശാനങ്ങളുടെ കാവല്‍ക്കാരനാണ്.ശ്മശാനങ്ങള്‍ കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്ലാസ്മ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കായി പ്രത്യേക പോര്‍ട്ടര്‍ ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എല്ലാ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തിറങ്ങാനും ആഹ്വാനം ചെയ്തു.യുവതി – യുവാക്കള്‍ക്കിടയില്‍ വ്യാപക പ്രചരണം നടത്തുമെന്ന് എ എ റഹിം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ഡിവൈഎഫ്ഐ പ്രതിരോധ സേന പ്രവര്‍ത്തിക്കും. രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പ് എല്ലാ പ്രവര്‍ത്തകരും രക്തം ദാനം ചെയ്യുമെന്നും റഹിം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News