എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കടകള്‍ അടക്കമുള്ള മു‍ഴുവന്‍ വാണിജ്യസ്ഥാപനങ്ങള്‍ക്കും രാവിലെ 7 മുതല്‍ വൈകീട്ട് 5വരെ പ്രവര്‍ത്തിക്കാന്‍ മാത്രമെ അനുമതിയുള്ളൂ.

ഹോട്ടലുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാമെങ്കിലും പാ‍ഴ്സല്‍ സര്‍വ്വീസിന് മാത്രമാണ് അനുമതി. ക‍ഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മാത്രം എറണാകുളം ജില്ലയില്‍ പതിനയ്യായിരത്തിലേറെ
കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത  സാഹചര്യത്തിലാണ് എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ദുരന്ത നിവാരണ നിയമപ്രകാരമായിരുന്നു നടപടി.കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് 5 മണിവരെ പ്രവര്‍ത്തിക്കാന്‍ മാത്രമെ അനുമതിയുള്ളൂ. ഹോട്ടലുകള്‍ രാത്രി 9 മണിവരെ പ്രവര്‍ത്തിക്കുമെങ്കിലും പാ‍ഴ്സല്‍
വിതരണത്തിന് മാത്രമാണ് അനുമതി.

ജില്ലയിലെ തിയ്യറ്ററുകള്‍, അമ്യൂസ്മെൻറ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുകയാണ്. സിനിമാ ചിത്രീകരണവും ഇന്നുമുതല്‍ നിര്‍ത്തിവെച്ചു. എന്നാല്‍ മെഡിക്കൽ സ്റ്റോറുകൾ,പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒ‍ഴിവാക്കിയിട്ടുണ്ട്.

പൊതു ഗതാഗതവും സാധാരണ നിലയിലാണ്.അതേ സമയം വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കോവിഡ് ജാഗ്രത പോർട്ടലിൽ
നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

വിവാഹങ്ങളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. കുടുംബയോഗങ്ങൾ ഉ‍ള്‍പ്പടെയുള്ള ഒരു തരത്തിലുള്ള ഒത്തുചേരലുകളും ജില്ലയില്‍ അനുവദിക്കില്ല.ഇതിനിടെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പോലീസ് പരിശോധനയും തുടരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here