ഓക്സിജന്‍റെ ഉത്പാദനവും വിതരണവും; കേരളത്തെ പ്രശംസിച്ച് കേന്ദ്രം

കേരളത്തെ പ്രശംസിച്ച് കേന്ദ്രം. ഓക്സിജൻ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവർത്തണമെന്ന് സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത.

ദില്ലി ഹൈക്കോടതിയിൽ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട കേസ് പരോഗണിക്കുമ്പോഴാണ് തുഷാർ മേഹ്തയുടെ  പരാമർശം.

അതേ സമയം ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്ര സർക്കാരും, ദില്ലി സർക്കാരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ഹൈക്കോടതി നിർദേശം.

ഓക്‌സിജൻ നിർമാണ കമ്പനികളുമായും, ആശുപത്രികളുമായും സംസാരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ഈ സാഹചര്യത്തിൽ പേപ്പർ വർക്കുകൾ ഒഴിവാക്കി പരിഹാരം കാണാനും നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News