കെ ആർ ഗൗരിയമ്മയെ മുഖ്യമന്ത്രി സന്ദർശിച്ചു

അസുഖബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുന്‍ മന്ത്രി കെ ആർ ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അതേസമയം കെ ആര്‍ ഗൗരിയമ്മയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

രക്തത്തിൽ അണുബാധയുണ്ടെന്നും ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഗൗരിയമ്മ. പനിയും ശ്വാസതടസ്സവും കാരണം വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here