വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക്​ ഗോമൂത്രം നൽകി ബി ജെ പി നേതാവ്

വെന്‍റിലേറ്ററിൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗിക്ക്​ ബി.ജെ.പി പ്രവർത്തകൻ ഗോമൂത്രം ഒഴിച്ചു നൽകി. . പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാൾ ധരിച്ചാണ്​ പ്രവർത്തകൻ ഗോമൂത്രം നൽകുന്നത്.എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ രാജ്യത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത് .

അതേസമയം ,സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡർ കിഷോർ ബിൻഡാൽ വ്യാപക പരിഹാസങ്ങളുയർ​ന്നതോടെ വിഡിയോ ഡിലീറ്റ്​ ചെയ്​ത്​ രക്ഷപ്പെട്ടു.

രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ ഇന്നുവരെ മോദി സർക്കാരും ബിജെ പി നേതാക്കളും കാണിക്കുന്ന അലംഭാവത്തിനെതിരെ രാജ്യം പ്രധിഷേധം അറിയിച്ചിരുന്നു.കൊവിഡിനെ തുരത്തുവാൻ പത്രം കൊട്ടുകയും ചാണകത്തിൽ കുളിക്കാൻ ആഹ്വനം ചെയ്യുകയും ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel