ആരോഗ്യപ്രവർത്തക കൊവിഡ്‌ ബാധിച്ച്‌ മരിച്ചു

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെന്ററിലെ ലാബ് ടെക്‌നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുപ്പൈനാട് വാളത്തൂര്‍ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ ഭാഗമായി അശ്വതിയെ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ലാബിലേക്ക് അടുത്തിടെ മാറ്റിയിരുന്നു.

മറ്റസുഖങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങളായി മരുന്ന് കഴിച്ച് വരുന്ന വ്യക്തിയായിരുന്നു അശ്വതി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here